Tuesday 16 February 2021

പഴഞ്ചൊല്ലുകൾ/പ്രയോഗങ്ങൾ

  • പഴഞ്ചൊല്ലിൽ പതിരില്ല.
  • കരിമീൻ കഴിക്കുമ്പോൾ കാലൻ കൂടെ.
  • ആന കൊടുത്താലും, ആശ കൊടുക്കരുത്.
  • അന്നമല്ലേ ഉന്നം (അന്നുമിന്നുമെന്നും). ഉദരനിമിത്തം വികൃതവേഷം.
  • അമിതമായാൽ അമൃതും വിഷം.
  • കഥയിൽ ചോദ്യമില്ല; മനോരാജ്യത്തു എന്ത് അർത്ഥരാജ്യം?
  • കാരണവർക്ക് അടുപ്പിലും ** 
  • ചട്ടീം കലോം ആകുമ്പോ തട്ടീന്നും മുട്ടീന്നും ഒക്കെ വരും.
  • ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ കഴിയൂ.
  • പട്ടിയൊട്ടു പുല്ല് തിന്നുകയുമില്ല, പശുവിനെയൊട്ടു തീറ്റിക്കുകയും ഇല്ല.
  • പുത്തനച്ചി പെരപ്പുറം തൂക്കും.
  • പുരുഷൻ കര പോലെ, സ്ത്രീ കടൽ പോലെ.
  • മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ?
  • വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.
  • ചിറ്റമ്മനയം;
  • കടയ്ക്കൽ കത്തിവെക്കുക
  • എരിതീയിൽ എണ്ണ  ഒഴിക്കുക
  • ബന്ധുക്കൾ ശത്രുക്കൾ;
  • ചോരേം നീരും; മജ്ജയും മേദസ്സും; തഴക്കവും പഴക്കവും
  • അസ്തപ്രജ്ഞ (ബോധമറ്റ അവസ്ഥ);
  • ആപാദചൂഡം; നഖശിഖാന്തം
  • ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗി
    രണ്ടു നേരം ഭക്ഷണം കഴിക്കുന്നവൻ ത്യാഗി
    മൂന്നു നേരം ഭക്ഷണം കഴിക്കുന്നവൻ ഭോഗി
    നാല് നേരം ഭക്ഷണം കഴിക്കുന്നവൻ രോഗി
    അഞ്ചു നേരം ഭക്ഷണം കഴിക്കുന്നവൻ ദ്രോഹി