പഴഞ്ചൊല്ലുകൾ/പ്രയോഗങ്ങൾ
- പഴഞ്ചൊല്ലിൽ പതിരില്ല.
- കരിമീൻ കഴിക്കുമ്പോൾ കാലൻ കൂടെ.
- ആന കൊടുത്താലും, ആശ കൊടുക്കരുത്.
- അന്നമല്ലേ ഉന്നം (അന്നുമിന്നുമെന്നും). ഉദരനിമിത്തം വികൃതവേഷം.
- അമിതമായാൽ അമൃതും വിഷം.
- കഥയിൽ ചോദ്യമില്ല; മനോരാജ്യത്തു എന്ത് അർത്ഥരാജ്യം?
- കാരണവർക്ക് അടുപ്പിലും **
- ചട്ടീം കലോം ആകുമ്പോ തട്ടീന്നും മുട്ടീന്നും ഒക്കെ വരും.
- ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ കഴിയൂ.
- പട്ടിയൊട്ടു പുല്ല് തിന്നുകയുമില്ല, പശുവിനെയൊട്ടു തീറ്റിക്കുകയും ഇല്ല.
- പുത്തനച്ചി പെരപ്പുറം തൂക്കും.
- പുരുഷൻ കര പോലെ, സ്ത്രീ കടൽ പോലെ.
- മത്തൻ കുത്തിയാൽ കുമ്പളം മുളക്കുമോ?
- വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും.
- ചിറ്റമ്മനയം;
- കടയ്ക്കൽ കത്തിവെക്കുക
- എരിതീയിൽ എണ്ണ ഒഴിക്കുക
- ബന്ധുക്കൾ ശത്രുക്കൾ;
- ചോരേം നീരും; മജ്ജയും മേദസ്സും; തഴക്കവും പഴക്കവും
- അസ്തപ്രജ്ഞ (ബോധമറ്റ അവസ്ഥ);
- ആപാദചൂഡം; നഖശിഖാന്തം
- ഒരു നേരം ഭക്ഷണം കഴിക്കുന്നവൻ യോഗി
രണ്ടു നേരം ഭക്ഷണം കഴിക്കുന്നവൻ ത്യാഗി
മൂന്നു നേരം ഭക്ഷണം കഴിക്കുന്നവൻ ഭോഗി
നാല് നേരം ഭക്ഷണം കഴിക്കുന്നവൻ രോഗി
അഞ്ചു നേരം ഭക്ഷണം കഴിക്കുന്നവൻ ദ്രോഹി
No comments:
Post a Comment